ശ്രീരേഖ ശിവദാസ്‌ ബി' എഡ പാസ്സ് ആയി !!!

Thought I'd try a kind of satirical journalism piece (not even sure if the below piece qualifies). Sree passing her B' Ed gave me the perfect oppurtunity :-).


ശ്രീരേഖ ശിവദാസ്‌ ബി' എഡ പാസ്സ് ആയി
സ്വന്തം ലേഖകന്‍

ശ്രീരേഖ, ഭര്‍ത്താവ്‌ അനൂപ്‌, മകന്‍ അഭിനവ്‌ 


ദുബായ്: ഒരു വര്‍ഷത്തെ കഠിന അധ്വാനതിന്ടെ ഫലം മധുരം ആയി തന്നെ കിട്ടി ... ശ്രീരേഖ ശിവദാസ്‌ ഒരു ബി'എഡ ബിരുദ ധാരി ആയി. ഷാര്‍ജ എമിരേറ്റ്സ് എയര്‍ലൈന്‍സിന്ടെ അപാര്‍ത്മേന്റ്റ് കോംപ്ലെക്സില്‍ ശ്രീരേഖ, ഭര്‍ത്താവ് അനൂപ്‌, മകന്‍ അഭിനവും ചേര്‍ന് നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഒരു വര്ഷം തന്ടെ ഭര്‍ത്താവ്‌ ആയിടുള്ള വേര്പാടിന്ടെ ദുഃഖം, " അഞ്ചാം വയസില്‍ നട്ട ഭ്രാന്ത്‌" എന്ന ചോലിണ്ടേ മൂര്‍ത്തി ഭാവമായ മകനെ നോകണ്ട ചുമതല, കാലിക്കറ്റ്‌ യുനിവേര്സിറ്റിയുടെ കഠിനമായ ബി'എഡ സില്ലബ്സ് തുടങ്ങിയ അനേക ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത ആണ് ശ്രീരേഖ ഈ വിജയം കൈ വരിച്ചത്. പരിക്ഷ കഴിഞ്ഞ ഉടനെ തന്നെ പാസ്‌ ആവും എന്ന തനിക്ക്‌ അറിയാമായിരുന്നു എന്നും തനിക്ക്‌ റാങ്ക് കിട്ടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും ശ്രീരേഖ വെളിപെടുത്തി. മാര്‍ക്ക്‌ വിചാരിച്ചതിലും കുറയാന്‍ ഉള്ള കാരണം കാലിക്കറ്റ്‌ യുനിവേര്സിറ്റിയുടെ ഇവാലുവേഷന്‍ടെ നിലവാരം മോശം ആയത്കൊണ്ടാണ് എന്നും ശ്രീരേഖ അഭിപ്രായപെട്ടു. പരിക്ഷ കഴിഞ്ഞ് ഷാര്‍ജയില്‍ തിരിച്ചു എത്തിയതിനെ തുടര്നുള്ള ആറു മാസ കാലത്തിന്ടെ ഇടയില്‍ ശ്രീരേഖ നിരന്തരം പരിക്ഷ റിസള്‍ട്ട്‌ കുറിച്ച ആലോചിച് ടെന്‍ഷന്‍ അടിച്ച മൂന്ന് കിലോ തൂകം കുറഞ്ഞു എന്ന ഭര്‍ത്താവ്‌ അനൂപ്‌ പരയുനതിന്ന്‍ ഇടയ്കെ ടേബിള്‍ഇന്ടെ അടിയില്‍ കാലിനു എന്തോ ക്ഷതം ഏറ്റതിനെ തുടര്‍ന് തന്ടെ ഭാര്യ പാസ്‌ ആവും എന്ന യാതൊരു സംശ്യവും ഉണ്ടായിരുനില്ല എന്ന അനൂപ്‌ മാറ്റി പറയുക ആയിരുന്നു. തന്ടെ വിജയതിന്ടെ പിന്നില്‍ സഹായിച്ച അമ്മ, അച്ഛന്‍, മോഡല്‍സ് തൈയാരകാന്‍ സഹായിച് യദുകൃഷ്ണന്‍, ടീച്ചിംഗ് പ്രാക്ടിക്കല്‍സിന്ടെ ഇടയ്ക്ക് കൂവാത്തെ ഇരുന്ന സ്കൂള്‍ കുട്ടികള്‍ എനിവരോട് ശ്രീരേഖ തന്ടെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തി. ഇന്നി ഭാവിയില്‍ ടീച്ചര്‍ ആയി ഒരു ജൊലി കണ്ടു പിടിക്യുകായാന്‍ തന്ടെ ലക്‌ഷ്യം എന്ന ശ്രീരേഖ വെളിപെടുത്തി. പ്രശസ്ത സിനിമ ഡയറക്ടര്‍ രാജസേനന്‍ടെ കൂടെ "സി.ഐ.ഡി ശ്രീരേഖ, എം. എസ്, സി, ബി'എഡ" എന്ന ചലച്ചിത്രം എടുക്കാന്‍ തനിക്ക്‌ താത്പര്യം ഉണ്ട എന്ന വാര്‍ത്ത വെറും നുണകള്‍ ആണ് എന്നും ശ്രീരേഖ പറഞ്ഞു. പത്ര സമ്മേളനത്തിന്ടെ ഈ ഘടത്തില്‍ മകന്‍ അഭിനവ്‌ കഴുത്തില്‍ ഒരു തോര്‍ത്ത് കെട്ടി താന്‍ സൂപ്പര്‍ മാന്‍ ആണ് എന്ന ഉറകെ വിളിച്ചു പറഞ്ഞ വേദിയില്‍ നിന്ന പത്ര പ്രവര്‍ത്തകരുടെ ഇടയിലേക്ക്‌ എടുത്തു ചാടി. തുടര്‍ന് ഉണ്ടായ കൊലഹലതിണ്ടേ ഒടുവില്‍ പത്ര സമ്മേളനം പിരിച്ചു വിടുകയായിരുന്നു.

Comments

Popular posts from this blog

The Team Trip to Thalakkad,Somnathpur and Shivanasamudram

Life after Death